43rd Quthbuzzaman Khilafath Conference, Apr 27 - Apr 30 aluva-Jeelani Shareef
Language        AR | EN | ML          Webmail


Large Visitor Globe

വീക്ഷണം

ശുദ്ധ ജ്ഞാനത്തിന്റെയും ദിവ്യ സ്നേഹത്തിന്റെയും സമ്പൂർണ്ണ പാതയാണ് സുൽത്വാനിയഫൗണ്ടേഷൻ പ്രചരിപ്പിക്കുന്നത്; ക്ഷണിക്കുന്നത് 'സ്വന്തത്തെ തിരിച്ചറിയുക എന്ന സന്ദേശത്തിലേക്കും. നിന്റെ നാഥൻ ആദം സന്തതികളുടെ മുതുകുകളിൽ നിന്ന് അവരുടെ സന്താന പരമ്പരകളെ പുറത്തെടുക്കുകയും അവരുടെമേൽ അവരെത്തന്നെ സാക്ഷിയാക്കുകയും ചെയ്ത സന്ദർഭം. അവൻ ചോദിച്ചു: "നിങ്ങളുടെ നാഥൻ ഞാനല്ലയോ? അവർ പറഞ്ഞു: "അതെ; ഞങ്ങളതിന് സാക്ഷ്യം വഹിച്ചിരിക്കുന്നു. ഉയിർത്തെഴുന്നേൽപുനാളിൽ ഞങ്ങൾ ഇതേക്കുറിച്ച് അശ്രദ്ധരായിരുന്നു വെന്ന് നിങ്ങൾ പറയാതിരിക്കാനാണിത്. (വി:ഖുർആൻ-7:172)

അല്ലാഹു പ്രവാചകൻമാരോട് കരാർ വാങ്ങിയ സന്ദർഭം: ഞാൻ നിങ്ങൾക്ക് വേദഗ്രന്ഥവും വിജ്ഞാനവും നൽകുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതൻ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കിൽ തീർച്ചയായും നിങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ്. (തുടർന്ന്) അവൻ (അവരോട്‌) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തിൽ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവർ പറഞ്ഞു: അതെ, ഞങ്ങൾ സമ്മതിച്ചിരിക്കുന്നു. അവൻ പറഞ്ഞു: എങ്കിൽ നിങ്ങൾ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്‌. (വി:ഖുർആൻ-3:81)

നബിയേ താങ്കൾ പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിൻപറ്റുക. നിങ്ങളെ അള്ളാഹു സ്നേഹിക്കും; അവൻ നിങ്ങളുടെ പാപങ്ങൾ പൊറുക്കും. അള്ളാഹു സദാ പൊറുക്കുന്നവനും ഏറ്റവും വലിയ കാരുണ്യവാനുമാണ്.(വി:ഖുർആൻ-3:31)

അലി(റ) പറയുന്നു: ആരെങ്കിലും സ്വന്തത്തെ അറിഞ്ഞാൽ അവൻ തന്റെ നാഥനെ അറിഞ്ഞിരിക്കുന്നു. എന്നിങ്ങനെയുള്ള വിശുദ്ധ വചനങ്ങളിലെ സന്ദേശത്തെ പൂർത്തീകരിക്കുക എന്നതാണ് സുൽത്വാനിയ ഫൗണ്ടേഷന്‍റെ ലക്ഷ്യം. നമ്മുടെ ഈ സമകാലിക സമയത്ത് ഖുതുബുസ്സമാൻ ഷെയ്ഖ്‌ യുസുഫ് സുൽത്താൻ ഷാ ഖാദിരിയും അവിടുത്തെ  ഖലീഫ ഷെയ്ഖ്‌ മുഹമ്മദ്‌ കുഞ്ഞിബാവ ഉസ്താദും പഠിപ്പിക്കുന്നത്  لا اله الا الله محمد رسول الله (അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനില്ല. മുഹമ്മദ്‌ (സ) അല്ലാഹുവിന്‍റെ ദൂതനാകുന്നു) എന്ന സാക്ഷ്യ വചനത്തിന്‍റെ മാർഗമാണ്.

ഇതാണ് തൗഹീദി പാരമ്പര്യത്തിന്റെ   പാത, ഇതാണ് പ്രവാചകന്മാരുടെയും ഔലിയാക്കളുടെയും പാത. അന്ത്യ നാളിൽ മഹ്ദി (അ) വരുമ്പോൾ അവിടുത്തെ പതാകയും ഇത് തന്നെ ആയിരിക്കും.

യഥാർത്ഥ ശാന്തിയിലെക്കും മൈത്രിയിലേക്കും സഹിഷ്ണുതയിലേക്കും  മനുഷ്യകുലത്തെ ഞങ്ങൾ ക്ഷണിക്കുന്നു. ഈ സൂഫി മാർഗത്തിന്‍റെ പ്രവർത്തനം വിപുലീകരിക്കുക എന്ന  ലക്ഷ്യത്തോടെയാണ് ഞങ്ങൾ, ഖുതുബുസ്സമാൻ ഷെയ്ഖ്‌ യുസുഫ് സുൽത്താൻ ഷാ ഖാദിരിയുടെ അനുയായികൾ, സുൽത്വാനിയ ഫൗണ്ടേഷൻ എന്ന സംഘടന ഉണ്ടാക്കിയത്.