43rd Quthbuzzaman Khilafath Conference, Apr 27 - Apr 30 aluva-Jeelani Shareef
Language        AR | EN | ML          Webmail


Large Visitor Globe

ദൗത്യം

നിങ്ങളിൽ നിന്നു തന്നേ ഒരു പ്രവാചകൻ നിങ്ങളിലേക്ക് വന്നിരിക്കുന്നു. (സൂറ:9, ആയ :128)

സുൽത്വാനിയ ഫൗണ്ടേഷൻ, ഇന്ത്യൻ സൊസൈറ്റി ആക്ട്‌ പ്രകാരം രജിസ്റ്റർ ചെയ്ത ഒരു ചാരിറ്റബൾ ട്രസ്റ്റ്‌ ആകുന്നു. സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഉന്നമനത്തിന് മനുഷ്യ സമൂഹത്തിന്റെ ഭൗതികവും ആത്മീയവുമായ പുരോഗതിക്കു വേണ്ടിയാണ് ഇത് നിലകൊള്ളുന്നത്. മാനുഷികവും സാമുധായികവുമായ മുഴുവൻ പ്രവർത്തനങ്ങളും ഇതിന്റെ ലക്ഷ്യമാണ്‌. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഇതിന് ധാരാളം ശാഖകളുണ്ട്.

ഇത്തരം ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ഫൗണ്ടേഷൻ ലക്ഷ്യമിട്ടിരിക്കുന്നത് ജാതിയുടെയും സമൂഹത്തിന്റെയും പേരിലുള്ള അസഹിഷ്ണുത ഇല്ലാതാക്കുകയാണ്. മുഴുവൻ മനുഷ്യർക്കും തൻറെയുള്ളിൽ തന്നെ ആത്മശാന്തി കണ്ടെത്താൻ പ്രസ്തുത ഫൗണ്ടേഷൻ പ്രയത്നിക്കുന്നു. ഇതു തന്നെയാണ് സദ്‌വൃത്തരായ പ്രവാചകന്മാരും അവരുടെ യഥാർത്ഥ അനന്തരവകാശികളും പ്രബോധനം നടത്തിയത്. ഈ ദൈവദൂതരേ അനുഗ്രഹിക്കാനും അവരുടെ സമകാലിക അവകാശികളെ കണ്ടെത്തുവാനും സുൽത്വാനിയ ഫൗണ്ടേഷൻ ലോകത്തെ ഉപദേശിക്കുന്നു : "വിശ്വാസിയുടെ  ഹൃദയമാണ് ദൈവത്തിൻറെ ഇരിപ്പിടം". ഈ ലക്‌ഷ്യം കൈവരിക്കാൻ ഫൗണ്ടേഷൻ സർവ്വസഹായവും വാഗ്ദാനം ചെയ്യുന്നു. ഈ ലക്‌ഷ്യം തന്നെയായിരുന്നു പ്രവച്ചകരുടെയും അവരുടെ അനന്തരവകാശിയുടെയും. ഈ മഹത് ലക്ഷ്യത്തിനു മികച്ച തൗഹീദിയൻ പാരമ്പര്യമാണ് നാം പിന്തുടരുന്നത്.