43rd Quthbuzzaman Khilafath Conference, Apr 27 - Apr 30 aluva-Jeelani Shareef
Language        AR | EN | ML          Webmail


Large Visitor Globe

മുഖവുര

വിശുദ്ധ കലിമത്വയ്യിബ പ്രവാചകരിലൂടെയോ അവിടുന്ന്‌ ദൗത്യമേൽപിച്ചവരുടെ ഗുരുപരമ്പരയിലൂടെയോ പകർന്നു കിട്ടുന്നതിലൂടെയാണല്ലോ ഒരാളിൽ ഇസ്ലാമും ഈമാനും യാഥാർത്യമാവുന്നത്. ആ ദൗത്യം നിർവഹിക്കുന്ന, കലിമയുടെ ദൗത്യം മുന്നോട്ടുകൊണ്ടുപോകുന്ന ഗുരുക്കന്മാരുടെയും അവരുടെ അധ്യാപനങ്ങളെയും ആധുനിക ലോകത്തെ വ്യവസ്ഥകൾക്കകത്തുനിന്നു പരിചയപ്പെടുത്താൻ രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് സുൽത്വാനിയ ഫൗണ്ടേഷൻ.

ഖുതുബുസ്സമാൻ സൂഫി മുഹമ്മദ്‌ യൂസുഫ് സുൽതാൻ ശാഹ് ഖാദിരി എന്ന സമകാലിക ലോകത്തിന്റെ ആദ്ധ്യാത്മിക ഗുരുവിലൂടെ ഈ ദൗത്യം പ്രചാരണം ചെയ്യാനായി ശൈഖ് മുഹമ്മദ്‌ കുഞ്ഞി ബാവ ഉസ്താദിന്റെ കാർമികത്വത്തിൽ പ്രവർത്തിച്ചുവരുന്ന ഈ കൂട്ടായ്മ 2007ൽ മലപ്പുറം ജില്ലയിലെ കോട്ടക്കൽ കേന്ദ്രീകരിച്ചാണ് രൂപീകൃതമായത്.

രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയമായ നിരവധി പരിപാടികളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ജനമാനസ്സുകളിൽ തൗഹീദിന്റെ വഴിവെളിച്ചമെത്തിക്കാൻ ഈ കൂട്ടായ്മ ശ്രമിച്ചുവരുന്നു. യഥാർത്ഥ ഇസ്ലാമിന്റെ ദൗത്യപ്രചാരണവും അതിനായി പ്രവർത്തിക്കുന്നവർക്ക് ആലംബമായും കഴിഞ്ഞ അഞ്ചു വർഷത്തിലേറെയായി സജീവവും ക്രിയാത്മകവുമായ നിരവധി പ്രവർത്തനങ്ങൾക്ക് ഈ കൂട്ടായ്മ വഴിയൊരുക്കി. ജാതി-മത-വർഗ വ്യത്യാസമില്ലാതെ എല്ലാവർക്കും ജീവകാരുണ്യപരമായ സഹായസഹകരണങ്ങൾ എത്തിക്കുന്നതിനും ഫൗണ്ടേഷൻ ശ്രദ്ധചെലുത്തുന്നു.