43rd Quthbuzzaman Khilafath Conference, Apr 27 - Apr 30 aluva-Jeelani Shareef
Language        AR | EN | ML          Webmail


Large Visitor Globe

മുഖവുര

ഖുത്ബുസ്സമാന്‍ ഹസ്റത് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി

കരുണാനിധിയും  ദയാപരനുമായ അല്ലാഹുവിന്റെ നാമത്തിൽ...

അല്ലാഹുവിലേക്ക് വിളിക്കുന്നവനേക്കാൾ ഉത്തമനായി ആരുണ്ട്? എന്നിട്ട് അവൻ സല്‍ക്കര്‍മ്മങ്ങൾ പ്രവർത്തിക്കുകയും ഞാൻ മുസ്ലിമീങ്ങളില്‍പ്പെട്ടവനാണ് എന്ന് പറയുകയും ചെയ്തു (വി:ഖു 41, സൂക്തം:33 )

ഖുത്ബുസ്സമാന്‍ ഹസ്റത് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി മഹാനവർകൾ സന്മാർഗ്ഗസിദ്ധരായ പ്രവാചകീയ പരമ്പരയുടെ രാജകീയ പാതയായ തൗഹീദി രാജമാർഗ്ഗം പിന്തുടരുന്ന അനേകായിരം സാലിക്കീങ്ങളുടെ വഴികാട്ടിയും മുർശിദുമാണ്. തെക്കൻ കേരളത്തിലെ എറണാകുളം ജില്ലയിൽ ആലുവാ പട്ടണത്തിലാണ് മഹാനവർകൾ ഇപ്പോൾ താമസിക്കുന്നത്.

ദിവ്യാനുരാഗത്തിനും മാനവികമായ ദയാവായ്പിനും ഊന്നൽ നൽകുന്നതാണ് മഹാനവർകളുടെ ആദർശംമത സഹിഷ്ണുതയും മാനവിക ഐക്യവും അവരുടെ ഉത്തമ മൂല്യങ്ങളിൽപ്പെടുന്നു. മഹാനവർകൾ ശിഷ്യരോട് ഉപദേശിക്കുന്നത് ജ്ഞാനത്തിന്റെ മാർഗ്ഗമാണ്.

'സ്വയം അറിയുക, എന്നാൽ ദൈവത്തെ അഥവാ രക്ഷിതാവിനെ അറിയാം; സത്യവിശ്വാസിയുടെ അഥവാ മനുഷ്യന്റെ ഹൃദയമാണ് രക്ഷിതാവിന്റെ ഇരിപ്പിടം.' അറിവ് സാക്ഷാത്കരിക്കുകയാണ് മനുഷ്യന്റെ  ജന്മദൗത്യം. ഓരോ  മനുഷ്യനും അർത്ഥത്തിൽ തുല്യരാണ്. മതത്തിന്റെയോ ജാതിയുടെയോ പേരിലുള്ള തീവ്രതകൾക്കെതിരെ മഹാനവർകൾ ശക്തമായി പടപൊരുതുന്നു. മാനവികതയുടെ അടിയുറച്ച നായകനാണ് മഹാനവർകൾ.