43rd Quthbuzzaman Khilafath Conference, Apr 27 - Apr 30 aluva-Jeelani Shareef
Language        AR | EN | ML          Webmail


Large Visitor Globe

മുഖവുര

ഹസ്റത്  ശൈഖ്  മുഹമ്മദ്  കുഞ്ഞിബാവ ഉസ്താദ്

ഖുത്ബുസ്സമാൻ ഹസ്റത് ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി മഹാനവര്‍കളുടെ ഖലീഫയും പ്രതിനിധിയുമാണ് ഹസ്റത് ശൈഖ് മുഹമ്മദ് കുഞ്ഞിബാവ ഉസ്താദ്. മധ്യ കേരളത്തിലെ  മലപ്പുറം ജില്ലയിൽ വളാഞ്ചേരിയിലാണ് ഉസ്താദവർകൾ ഇപ്പോൾ താമസിക്കുന്നത്.

എട്ടാം വയസ്സ് മുതൽ ഉന്നത ശീർഷരായ സൂഫി മഹാൻമാരുടെ കുടെ  ജീവിതം തുടങ്ങിയ ഉസ്താദവർകൾ തൗഹീദീ  ജ്ഞാനത്തിന്റെ കൗസർ പാനംചെയ്ത ഉന്നതരായ ജ്ഞാനികളിൽ ഉള്‍പ്പെടുന്നു. അവരെയാണ് അല്ലാഹുവിന്റെ ആരിഫുകൾ എന്ന് നാം വിളിക്കുന്നത്.

പ്രവാചക പൈതൃകത്തിലൂന്നിയ പാരമ്പര്യ ശാസ്ത്ര ശാഖകളിലെല്ലാം ഉസ്താദവർകളുടെ ജീവിതപ്രയത്നം വൈദഗ്ദ്ധ്യം  നേടിയിട്ടുണ്ട്. അതിലുപരി ഉന്നതമായ സൂഫി വഴിപരമ്പരകളിൽ പ്രധാനമയവരുടെയെല്ലാം അനുഗ്രഹീതരായ പ്രതിനിധി കൂടിയാണ് ഉസ്താദവർകൾ.